വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ പൂച്ചകളെ രക്ഷപ്പെടുത്തി ഓട്ടോഡ്രൈവർ

വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ പൂച്ചകളെ രക്ഷപ്പെടുത്തി ഓട്ടോഡ്രൈവർ

തൃക്കരിപ്പൂർ : മൂന്നു ദിവസമായി വാട്ടർ ടാങ്കിന് മുകളിലെ പ്ലാറ്റ്‌ഫോമിൽ കുടുങ്ങി ഭക്ഷണമില്ലാതെ വലഞ്ഞ പൂച്ചകളെ രക്ഷപ്പെടുത്തി. തൃക്കരിപ്പൂർ ടൗണിലെ കുടിവെള്ള വിതരണ പദ്ധതിയുടെ വലിയ ടാങ്കിന്‌ മുകളിലാണ് പൂച്ചകൾ കുടുങ്ങിയത്. ഇവയുടെ കരച്ചിൽ കേട്ടെത്തിയ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ജീവനക്കാർ തിങ്കളാഴ്ച പൂച്ചകളെ താഴെയിറക്കാൻ ഏറെ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

രക്ഷപ്പെടുത്താൻ ആളുകൾ ടാങ്കിന് മുകളിൽ കയറുമ്പോൾ മൂലയിലേക്ക് മാറുന്നതിനാൽ ഇവയെ പിടികൂടാനായില്ല. തൃക്കരിപ്പൂർ ടൗണിലെ ഓട്ടോഡ്രൈവർ തലിച്ചാലത്തെ വി.കെ. മുഹമ്മദ് ആസാദ് ഒരുക്കിയ മീൻകെണിയാണ് ഒടുവിൽ പൂച്ചകൾക്ക് രക്ഷയായത്.

Leave A Reply

error: Content is protected !!