ഖത്തറിലെ അലി ബിന്‍ അബ്ദുല്ല ഇന്റര്സെക്ഷന് ഈ മാസം 17 മുതല്‍ ഭാഗികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോരിറ്റി (അഷ്ഗാല്‍) അറിയിച്ചു. അല്‍ കൂറ്റ് ഫോര്‍ട്ട് ഇന്റര്സെക്ഷന് മുതല്‍ അല്‍ മിര്‍ഖാബ് റൗണ്ട് എബൗട്ട് വരെയുള്ള ഇരുവശങ്ങളിലെയും പാതകളാണ് അടയ്ക്കുന്നത്.
ഗ്രാന്‍ഡ് ഹമദ്, അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റുകളുടെ നവീകരണ ജോലികള്ക്കായാണുഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. അലി ബിന്‍ അബ്ദുല്ല സ്ട്രീറ്റിലേക്കു വരുന്നവര്‍ ഗ്രാന്‍ഡ് ഹമദ് സ്ട്രീറ്റില്‍ നിന്നും യു-ടേണ്‍ എടുത്താല്‍ ഇന്റര്‍സെക്ഷന്റെ മറുവശത്ത് എത്താം. റോഡ് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കും.