കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ

കോട്ടയം: കോട്ടയത്ത് റിമാൻഡ് പ്രതി മരിച്ചത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. പോലീസുകാർ മർദിച്ച് കൊലപ്പെടുത്തിയതാണെന്ന് മരിച്ച യുവാവിൻറെ അച്ഛൻ ആരോപിചച്ചു. കാഞ്ഞിരപ്പള്ളി വട്ടകപ്പാറ സ്വദേശി ഷെഫീക്ക് (35) ആണ് മരിച്ചത്.

സാമ്പത്തിക തട്ടിപ്പുകേസില്‍ പ്രതിയായ ഷെഫീക്ക് ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽവച്ചാണ് മരണം സംഭവിച്ചത്. നിങ്ങളുടെ മകൻ മെഡിക്കൽ കോളേജിലാണെന്ന് പറഞ്ഞ് ഒരു മണിയായപ്പോൾ പോലീസ് വിളിച്ചെന്നും അസുഖമായിട്ട് കൊണ്ടുവന്നതാണെന്നും പോലീസ് പറഞ്ഞു.

പിന്നീട് ഒരു മണിക്കൂറിന് ശേഷം മകൻ മരിച്ച് പോയെന്ന് പോലീസ് അറിയിച്ചെന്നും ഷഫീഖിന്റെ പിതാവ് പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ താൻ എത്തിയപ്പോൾ മകൻ ഇട്ടിരുന്ന പാന്റും ഷർട്ടിനും പകരം ല്ല ഒരു മഞ്ഞ മുണ്ടാണ് ഉണ്ടായിരുന്നതെന്നും പിതാവ് പറഞ്ഞു.

Leave A Reply
error: Content is protected !!