കോഴിക്കോട് ജില്ലയില്‍ ഇന്ന് 669 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 669 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 669 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ രണ്ടു പേര്‍ക്കും വിദേശത്ത് നിന്ന് എത്തിയവരില്‍ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടെ വ്യക്തമല്ലാത്ത 15 പോസിറ്റീവ് കേസുകളുണ്ട്. സമ്പര്‍ക്കം വഴി 651 പേര്‍ക്ക് രോഗബാധയുണ്ടായി. രോഗലക്ഷണങ്ങളോടുകൂടി പുതുതായി വന്ന 95 പേരുള്‍പ്പെടെ 908 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്.

ഇന്ന് 6,255 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയില്‍ ഇന്ന് വന്ന 486 പേര്‍ ഉള്‍പ്പെടെ ആകെ 9,155 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 272 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ്കെയര്‍ സെന്ററുകളിലും 8883 പേര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. ഇതുവരെ 84, 442 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 573 പേര്‍ കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.

Leave A Reply

error: Content is protected !!