പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട് ജില്ലയില്‍ ഇന്ന് 225 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 63 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 152 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 6 പേർ , 4 ആരോഗ്യ പ്രവർത്തകർ എന്നിവര്‍ ഉള്‍പ്പെടും. 212 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 4032 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം കൊല്ലം, കാസർഗോഡ് ജില്ലയിലും, രണ്ടുപേർ കോട്ടയം, മൂന്ന് പേര്‍ വീതം ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിലും, 17 പേര്‍ കോഴിക്കോട്, 46 പേര്‍ തൃശ്ശൂര്‍, 36 പേര്‍ എറണാകുളം, 100 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.

Leave A Reply

error: Content is protected !!