പത്തനംതിട്ട ജില്ലയില്‍ ഇന്ന് 448 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് വിദേശത്ത് നിന്ന് വന്നതും, ആറു പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 439 പേര് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.
ജില്ലയില്‍ ഇതുവരെ ആകെ 36120 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 31273 പേര് സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.ജില്ലയില്‍ ഇന്ന് 333 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 29389 ആണ്. പത്തനംതിട്ട ജില്ലക്കാരായ 6507 പേര് രോഗികളായിട്ടുണ്ട്. ഇതില്‍ 6270 പേര് ജില്ലയിലും, 237 പേര് ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
ജില്ലയില്‍ 12605 കോണ്ടാക്ടുകള് നിരീക്ഷണത്തില്‍ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 4671 പേരും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയ 3623 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 311 പേരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇന്ന് എത്തിയ 72 പേരും ഇതില്‍ ഉള്‍പ്പെടുന്നു.ആകെ 20899 പേര് നിരീക്ഷണത്തിലാണ്.