ജാര്‍ഖണ്ഡിൽ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജാര്‍ഖണ്ഡിൽ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ജാര്‍ഖണ്ഡിൽ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഡാമില്‍ മരിച്ചനിലയില്‍ കണ്ടെത്തി.ഗോഡ്ഡ സ്വദേശിയുമായ 22-കാരിയുടെ മൃതദേഹമാണ് കൈകാലുകള്‍ കെട്ടിയിട്ടനിലയില്‍ പത്രാതു ഡാമില്‍നിന്ന് കണ്ടെടുത്തത്. തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹം കരയ്‌ക്കെത്തിച്ച് നടത്തിയ അന്വേഷണത്തിലാണ് ഹസരിബാഗ് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.

മൃതദേഹം കണ്ടെടുത്തതോടെ വിദ്യാര്‍ഥിനിയുടെ കുടുംബത്തെ പോലീസ് വിവരമറിയിച്ചു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പത്രാതു ഡാമിലെത്തി മൃതദേഹം തിരിച്ചറിയുകയും ചെയ്തു. ഇങ്ങനെയൊരു സംഭവം നടക്കുമെന്ന് ഒരിക്കലും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.

Leave A Reply

error: Content is protected !!