ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും തുരങ്കം കണ്ടെത്തി

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും തുരങ്കം കണ്ടെത്തി

ഇന്ത്യ-പാക് അതിർത്തിയിൽ വീണ്ടും തുരങ്കം കണ്ടെത്തി.ജമ്മു – കാശ്മീരിലെ കത്വ ജില്ലയിലെ ഹിരൺനഗർ സെക്ടറിലെ ബോബിയാൻ ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ തുരങ്കം കണ്ടെത്തിയത്. പാകിസ്താനിൽനിന്ന് ഇന്ത്യയിലേയ്ക്ക് തീവ്രവാദികളെ കടത്തിവിടുന്നതിന് പാക് സൈന്യം നിർമിച്ചതാണ് ഈ തുരങ്കമെന്ന് ഉയർന്ന ഇന്ത്യൻ സൈനിക ഓഫിസർ പറഞ്ഞു.

തീവ്രവാദികളെ അതിർത്തി കടത്തുന്നതിന് പാക് സൈന്യം പ്രത്യേക നുഴഞ്ഞുകയറ്റ പാത നിർമിക്കുന്നതായാണ് തുരങ്കങ്ങളുടെ കണ്ടെത്തലിലൂടെ വ്യക്തമാകുന്നതെന്ന് അതിർത്തി രക്ഷാ സേന ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഈ തുരങ്കം അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

Leave A Reply

error: Content is protected !!