രാജ്യത്ത് അതിതീവ്ര കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു

രാജ്യത്ത് അതിതീവ്ര കോവിഡ് ബാധിതരുടെ എണ്ണം 100 കടന്നു

രാജ്യത്ത് ആറ് പേർക്ക് കൂടി അതിതീവ്ര കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ പുതിയ കൊറോണ വൈറസ് ബാധിതരുടെ എണ്ണം നൂറ് കടന്നു. ഇതുവരെ 102 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. രോഗം സ്ഥിരീകരിച്ചവരെല്ലാം പ്രത്യേക നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ ജീനോം സീക്വൻസിംഗ് ടെസ്റ്റിന് വിധേയരാക്കുമെന്നും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ജനുവരി 11 വരെ രാജ്യത്ത് 96 പേർക്കായിരുന്നു രോഗബാധയുള്ളത്.നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നും നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതീവ ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിട്ടുമുണ്ട്.

Leave A Reply

error: Content is protected !!