ശനിയാഴ്ച അവധി ഇനി ഇല്ല; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

ശനിയാഴ്ച അവധി ഇനി ഇല്ല; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ല. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം പഴയ പടിയാക്കുന്നു. കോവിഡിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍  ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി നല്‍കിയിരുന്നത്. കോവിഡ് കേരളത്തില്‍ രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തിയത്.

ആദ്യം 50 ശതമാനം ജീവനക്കാര്‍ ഹാജരാകാനായിരുന്നു തീരുമാനം. പിന്നീട് കോവിഡ് വ്യാപനം കൂടിയതോടെ  ഇതില്‍ മാറ്റം വരുത്തി പ്രവര്‍ത്തി ദിവസം അഞ്ചാക്കി ചുരുക്കി. ഇതോടെയാണ് ശനിയാഴ്ച അവധിയായത്.  ഈ തീരുമാനം ആണ് ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രണ്ടാം ശനിയാഴ്ച ഒഴികെ ജനുവരി 16ാം തിയ്യതി മുതലുള്ള എല്ലാ ശനിയാഴ്ചകളും പ്രവര്‍ത്തി ദിവസമായിരിക്കും. കോവിഡ് പ്രമാണിച്ച് ഏര്‍പ്പെടുത്തിയിരുന്ന ക്രമീകരണം പിന്‍വലിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ പഴയ രീതിയിലേക്ക് മടങ്ങും.

 

Leave A Reply

error: Content is protected !!