ബ്രസീലിന്‍റെ വനിത ഫുട്​ബാൾ ഇതിഹാസം മാർത്ത വിവാഹിതയാകുന്നു

ബ്രസീലിന്‍റെ വനിത ഫുട്​ബാൾ ഇതിഹാസം മാർത്ത വിവാഹിതയാകുന്നു

വനിത ഫുട്​ബാളിലെ മികച്ച താരങ്ങളിലൊരാളായ മാർത്ത വിവാഹത്തിനൊരുങ്ങുന്നു. അമേരിക്കൻ ഫുട്​ബാൾ ക്ലബ്ബായ ഒർലാൻഡോ പ്രൈഡിൽ തനിക്കൊപ്പം കളിക്കുന്ന ടോണി പ്രസ്​ലിയെയാണ്​ ബ്രസീലിയൻതാര  വിവാഹം കഴിക്കുന്നത്​. ഇതുസംബന്ധിച്ചുള്ള വാർത്ത ഇ.എസ്​.പി.എന്നാണ്​ റിപ്പോർട്ട്​ ചെയ്​തത്​.

ജനുവരിമാസമാദ്യം ടോണി പ്രസ്​ലിയോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് മാർത്ത കുറിച്ചതിങ്ങനെ:.​”കഥയിലെ അടുത്ത അധ്യായം ഞങ്ങളൊരുമിച്ച്​ എഴുതുന്നു​”. സ്​തനാർബുദത്തെതുടർന്ന്​ ചികിത്സയിലായിരുന്ന പ്രസ്​ലി 2019-20ലാണ്​ കളിക്കളത്തിലേക്ക്​ മടങ്ങിയെത്തിയത്​. ഇരുവർക്കും നിരവധി ഫുട്​ബാൾ താരങ്ങൾ ആശംസ നേർന്നു.

34കാരിയായ മാർത്ത 2002 മുതൽ ബ്രസീലിനായി പന്തുതട്ടുന്നുണ്ട്​.154 മത്സരങ്ങളിൽ നിന്നായി 108 ഗോളുകളും കുറിച്ചു. 2006, 2007, 2008, 2009, 2010, 2018 വർഷത്തെ ഫിഫയുടെ മികച്ച വനിത താരമായി മാർത്തയെ തെഞ്ഞെടുത്തിട്ടുണ്ട്​. ഫിഫ വനിത ലോകകപ്പുകളിലെ എക്കാലത്തേയും മികച്ച ഗോൾ സ്​കോററാണ്​ മാർത്ത.

Leave A Reply

error: Content is protected !!