പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നുള്ള ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പിഴ ചുമത്താൻ തയ്യാറെടുത്ത് റഷ്യ . റഷ്യന്‍ ജനപ്രതിനിധി സഭയായ സ്റ്റേറ്റ് ഡുമയാണ് ഇക്കാര്യം പരിഗണിക്കുന്നത് . സ്പേസ് എക്സിന്റെ സ്റ്റാര്‍ ലിങ്ക്, വണ്‍ വെബ് എന്നിവ ഉള്‍പ്പടെ, റഷ്യന്‍ ഉപഗ്രഹ ശൃംഖലയില്‍ പെട്ടതല്ലാത്ത ഇന്റര്‍നെറ്റ് ശൃംഖല ഉപയോഗിക്കുന്നതാണ് റഷ്യ വിലക്കേർപ്പെടുത്തുന്നത് .
സാധാരണ ഉപയോക്താക്കള്‍ക്ക് 10,000 മുതല്‍ 30,000 വരെ (9909 രൂപ-29727 രൂപ) റൂബിള്‍ പിഴ ചുമത്താനും സ്ഥാപനങ്ങള്‍ക്ക് അഞ്ച് ലക്ഷം മുതല്‍ പത്ത് ലക്ഷം റൂബിള്‍ വരെ (495462.97 രൂപ മുതല്‍ 990925.95 രൂപ വരെ) പിഴ ചുമത്താനുമാണ് ശ്രമം.
ഉപഗ്രഹങ്ങളില്‍നിന്ന് നേരിട്ട് ഇന്റര്‍നെറ്റ് സേവനമെത്തിക്കുന്ന പദ്ധതികളാണ് സ്റ്റാര്‍ ലിങ്ക്, വണ്‍ വെബ് തുടങ്ങിയവ . ഈ സംവിധാനങ്ങളിലൂടെ സ്വതന്ത്രമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത് രാജ്യത്തെ കര്‍ശന ഇന്റര്‍നെറ്റ് നിയന്ത്രണ സംവിധാനങ്ങൾക്ക് ഭീഷണിയാകുമെന്ന് സ്റ്റേറ്റ് ഡ്യുമ അഭിപ്രായപ്പെടുന്നു. മാധ്യമങ്ങള്‍ക്കും ആശയവിനിമയ സംവിധാനങ്ങള്‍ക്കും കര്‍ശന നിയന്ത്രണമുള്ള റഷ്യയില്‍ ഇന്റര്‍നെറ്റ് ട്രാഫിക് റഷ്യന്‍ കമ്മ്യൂണിക്കേഷന്‍ പ്രൊവൈഡര്‍ വഴി നിര്‍ബന്ധമായി കടന്നുപോവണം എന്നാണ് മാനദണ്ഡം .