പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്‍റണിയുടെ വധശിക്ഷ ശരിവെച്ചു

പൊലീസുകാരനെ കൊലപ്പെടുത്തിയ കേസ്; ആട് ആന്‍റണിയുടെ വധശിക്ഷ ശരിവെച്ചു

കൊച്ചി: കൊല്ലത്ത് പൊലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍  ആട് ആന്‍റണിയുടെ വധശിക്ഷ ഹൈക്കോടതി ശരിവെച്ചു. പാ​രി​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഡ്രൈ​വ​ര്‍ മ​ണി​യ​ന്‍​പി​ള്ള​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് കോ​ട​തി വി​ധി. 2012 ജൂ​ണ്‍ 12നാ​ണ് സം​ഭ​വം.

ക​വ​ര്‍​ച്ച​ന​ട​ത്താ​ന്‍ ആ​യു​ധ​ങ്ങ​ളു​മാ​യി വാ​ഹ​ന​ത്തി​ലെ​ത്തി​യ ആ​ന്‍റ​ണി​യെ രാ​ത്രി​കാ​ല നി​രീ​ക്ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്ന ജോ​യി​യും മ​ണി​യ​ന്‍ പി​ള്ള​യും ചേ​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ര്‍​ന്ന് പോ​ലീ​സ് ജീ​പ്പി​ല്‍ ക​യ​റ്റു​മ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. ജീ​പ്പ് മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​നി​ടെ കൈ​യി​ല്‍ ഒ​ളി​പ്പി​ച്ചി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് മ​ണി​യ​ന്‍ പി​ള്ള​യു​ടെ നെ​ഞ്ച​ത്തും പി​ന്നി​ലും ആ​ന്‍റ​ണി കു​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​ന്‍ ശ്ര​മി​ച്ച ജോ​യി​യെ വ​യ​റ്റ​ത്ത് മൂ​ന്നു​ത​വ​ണ കു​ത്തി​യ​ശേ​ഷം ജീ​പ്പി​ല്‍​നി​ന്ന് ചാ​ടി​യ ആ​ന്‍റ​ണി ത​ന്‍റ വാ​ഹ​ന​ത്തി​ൽ ര​ക്ഷ​പ്പെ​ട്ടു. മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ മ​ണി​യ​ന്‍ പി​ള്ള​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

സം​ഭ​വ​ത്തി​നു​ശേ​ഷം കേ​ര​ളം വി​ട്ട ആ​ന്‍റ​ണി മൂ​ന്നേ​കാ​ല്‍ വ​ര്‍​ഷം ഇ​ന്ത്യ​യു​ടെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്നു. കോ​യ​മ്പ​ത്തൂ​ര്‍-​പാ​ല​ക്കാ​ട് അ​തി​ര്‍​ത്തി​യി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ 2015 ഒ​ക്ടോ​ബ​ര്‍ 13ന് ​പാ​ല​ക്കാ​ട് പോ​ലീ​സാ​ണ് ആ​ന്‍റ​ണി​യെ പി​ടി​കൂ​ടി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൈ​മാ​റി​യ​ത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖചമയ്ക്കല്‍ തുടങ്ങി പ്രോസിക്യൂഷന്‍ ഉന്നയിച്ച കുറ്റങ്ങളെല്ലാം പ്രതി ചെയ്തിരിക്കുന്നുവെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

Leave A Reply

error: Content is protected !!