സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ഇന്ന് രണ്ടാം മത്സരം

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തിന് ഇന്ന് രണ്ടാം മത്സരം

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ഇന്ന് രണ്ടാം മത്സരം. ഗ്രൂപ്പ് ഇയിൽ കരുത്തരായ മുംബൈക്കെതിരെയാണ് കേരളം ഇറങ്ങുക. പോണ്ടിച്ചേരിക്കെതിരായ ആദ്യ മത്സരം വിജയിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് കേരളം മുംബൈയെ നേരിടുക

എന്നാൽ , ഡൽഹിക്കെതിരെ നടന്ന ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതിനാൽ മുംബൈക്ക് ഇന്ന് ജയം അനിവാര്യമാണ്.ആദ്യ മത്സരത്തിൽ പോണ്ടിച്ചേരിയെ 6 വിക്കറ്റിനാണ് കേരളം പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത പോണ്ടിച്ചേരി നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. 4 ഓവറിൽ 13 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് പോണ്ടിച്ചേരിയെ തകർത്തത്. 32 റൺസെടുത്ത സഞ്ജു സാംസൺ ആണ് കേരളത്തിൻ്റെ ടോപ്പ് സ്കോറർ.

Leave A Reply

error: Content is protected !!