പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കർശന പരിശോധന

പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കർശന പരിശോധന

ഇടുക്കി: പക്ഷിപ്പനി കോട്ടയം ആലപ്പുഴ ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അതിർത്തി ചെക്‌പോസ്റ്റുകളിൽ കർശന പരിശോധന ആണ് നടക്കുന്നത്. മൃഗ സംരക്ഷണ വകുപ്പാണ് പരിശോധന നടത്തുന്നത്. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ, അറ്റൻ്റർ, ഫീൽഡ് ഓഫീസർ എന്നിവരടങ്ങിയ സംഘങ്ങളാണ് ചെക്ക് പോസ്റ്റുകളിൽ പരിശോധനകൾ നടത്തുന്നത്.

ബോഡിമെട്ട്, കുമളി, കമ്പംമേട് ചെക്ക് പോസ്റ്ററുകളിൽ ആണ് പരിശോധന. ഈ ചെക്പോസ്റ്റുകളിൽ മുഴുവൻ സമയ പരിശോധന ആണ് ആരംഭിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ നിന്ന് വരുന്ന വാഹങ്ങളിൽ കർശന പരിശോധന ആണ് നടത്തുന്നത്. അവശതയുള്ള കോഴികളെ കണ്ടാൽ ഉടൻ തന്നെ വാഹനം തിരുച്ചയക്കും. .

Leave A Reply
error: Content is protected !!