കടയ്ക്കാവൂർ പോക്സോ കേസ്: അമ്മയുടെ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

കടയ്ക്കാവൂർ പോക്സോ കേസ്: അമ്മയുടെ ജാമ്യത്തിനായി ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

തിരുവനന്തപുരം: കടയ്ക്കാവൂരിൽ യുവതിയെ ഭർത്താവ് പോക്സോ കേസിൽ കുരുക്കിയതാണെന്ന ആക്ഷേപത്തിൽ ഐജി ഹർഷിത അട്ടല്ലൂരി അന്വേഷണം ഇന്നലെ ആരംഭിച്ചിരുന്നു. യുവതിയുടെ കുടുംബം ഇന്ന് ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകും. കഴിഞ്ഞ ദിവസം കുടുംബം മുഖ്യമന്ത്രിക്കും, ഡിജിപിക്കും പരാതി നൽകിയിരുന്നു.

അമ്മയുടെ ജാമ്യാപേക്ഷ തിരുവനന്തപുരം പോക്സോ കോടതി തള്ളിയ സാഹചര്യത്തിലാണ് . ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കാൻ യുവതിയുടെ കുടുംബം തീരുമാനിച്ചത്. മനുഷ്യാവകാശ സംഘടനകളുടെ കൂടി സഹകരണത്തോടെയാണ് ജാമ്യത്തിന് ശ്രമിക്കുന്നത്. ഇരയായ കുട്ടിയുടെ മാനസിക ആരോഗ്യവും, – ശാരീരിക നില പരിശോധിക്കുന്നതിനായി കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ദനുൾപ്പെടുന്ന വിശദമായ മെഡിക്കൽ ബോർഡിന് രൂപം നൽകാൻ പൊലീസ് കത്ത് നൽകി.

Leave A Reply
error: Content is protected !!