വൈക്കം : ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന് തുരുത്തില് പാലം നിര്‍മിക്കുന്നതിന്റെ ഭാഗമായി കോട്ടയം പി.ഡബ്ല്യൂ.ഡി. ബ്രഡ്ജസ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സിസിലി ജോസഫ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ കെ.എം. അരവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയാതായി എംഎൽഎ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
2020 ഡിസംബര്‍ 31-നാണ് പാലത്തിന് ഭരണാനുമതി ലഭിക്കുന്നത്. 8.60 കോടി രൂപയുടെ പാലം നിര്‍മിക്കാനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. 2019-20 സംസ്ഥാന ബജറ്റില്‍ 20 ശതമാനം തുക പാലത്തിനായി അനുവദിച്ചിരുന്നു. 114 മീറ്റര്‍ നീളത്തിലും ആറര മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിക്കുന്നത്. എട്ട് തൂണുകളാണ് പി.ഡബ്ല്യൂ.ഡി. വിഭാവനം ചെയ്ത പാലത്തിനുള്ളത്.
ചൊവ്വാഴ്ച പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ദിവസം തന്നെ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റ അടിസ്ഥാനത്തില്‍ സ്ഥലം ഏറ്റെടുക്കല്‍ നടപടികളുണ്ടാകും. നിലവില്‍ ഏറ്റെടുക്കേണ്ട സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ സ്ഥലത്തിന്റെ സര്‍വേ ജോലികള്‍ പൂര്‍ത്തിയാക്കി സാങ്കേതിക അനുമതിയിലേക്കും ടെന്‍ഡര്‍ നടപടികളിലേക്കും കടക്കും.