മൈക്രോവേവ് ഓവനിൽ കോഴിയിറച്ചി വച്ച് കഴിക്കാമോ?

മൈക്രോവേവ് ഓവനിൽ കോഴിയിറച്ചി വച്ച് കഴിക്കാമോ?

കോവിഡിനു പിറകെ ഇന്ത്യയിൽ പക്ഷിപ്പനിയും പടരുകയാണ്. ഇതുവരെ പത്ത് സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര മന്ത്രാലയം അറിയിച്ചു. പക്ഷിപ്പനി ഭീതി പരന്നതോടെ ചിക്കൻ അടക്കമുള്ള ഭക്ഷണത്തെ കുറിച്ചുള്ള നിരവധി ആശങ്കകളും വർധിച്ചിരിക്കുകയാണ്.

മുട്ട, ചിക്കൻ ഉത്പന്നങ്ങൾ പാചകം ചെയ്ത് കഴിക്കുന്നത് എത്രത്തോളം സുരക്ഷിതമാണെന്നതാണ് പ്രധാന സംശയം. ചിക്കൻ മൈക്രോവേവ് ഓവനിൽ പാചകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണോ എന്നും ആശങ്കയുണ്ട്. മുട്ട, ചിക്കൻ, തുടങ്ങിയവ പാചകം ചെയ്യാൻ സുരക്ഷിതമാണെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) മുമ്പ് പറഞ്ഞിരുന്നു.

എന്നാൽ, മൈക്രോവേവ് ഓവനിൽ ചിക്കൻ ഉത്പന്നങ്ങൾ പാചകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഓവനിൽ ചിക്കൻ, മുട്ട തുടങ്ങിയവ ശരിയായ രീതിയിൽ പാകമാകില്ലെന്നത് തന്നെ കാരണം. മൃഗസംരക്ഷണ ക്ഷീര വകുപ്പിന്റെ നിർദേശം അനുസരിച്ച് എഴുപത് ഡിഗ്രി സെൽഷ്യസിൽ മുപ്പത് മിനുട്ട് പാകം ചെയ്ത ചിക്കൻ ഉത്പന്നങ്ങളാണ് സുരക്ഷിതം. വൈറസിനെ കൊല്ലാൻ ഇത്രയും ചൂട് ആവശ്യമാണ്. ഗ്യാസിലും അടുപ്പിലും പാകം ചെയ്യുന്ന ആഹാരം അതിനാൽ തന്നെ സുരക്ഷിതമാണ്.

Leave A Reply
error: Content is protected !!