തണുപ്പ് സഹിക്കാന്‍ കഴിയാതെ അടുപ്പിനരികിലിരുന്ന് ചൂടേല്‍ക്കുന്ന നായ്ക്കുട്ടിയുടെയും പൂച്ചയുടെയും വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ട്വിറ്ററിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. അടുപ്പിനരികില്‍ ഇരിക്കുന്ന നായ്ക്കുട്ടിയെയും പൂച്ചയെയുമാണ് വീഡിയോയില്‍ കാണുന്നത്. ചൂടേല്‍ക്കുന്ന സമയത്ത് നായ്ക്കുട്ടി തന്റെ ശരീരം ചെറുതായി അനക്കുന്നുണ്ട്. എന്നാല്‍ പൂച്ച അനങ്ങാതെ അതേ ഇരിപ്പ് ഇരുന്നാണ് ചൂടുകൊള്ളുന്നത്.
വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ നിരവധി കാഴ്ചക്കാരുടെ ശ്രദ്ധനേടി. ആ നായ്ക്കുട്ടിയേയും പൂച്ചയും ഒരുമിച്ച് ഇരിക്കുന്നത് കാണാന്‍ വളരെ ഭംഗിയുണ്ട്, ഹൃദയത്തെ ഊഷ്മളമാക്കുന്ന വീഡിയോ തുടങ്ങി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
Warming themselves and our heart🥰 pic.twitter.com/dzoNZ09twx
— Susanta Nanda IFS (@susantananda3) January 8, 2021