“14 വയസുള്ള മകനെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍!” കേരളത്തെ ഞെട്ടിച്ച വാര്‍ത്തയ്ക്കു പിന്നില്‍ ഭർത്താവും പോലീസിലെ ചില ഉന്നതരുമുള്പ്പെട്ട തിരക്കഥയെന്നു സൂചന. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം എതിര്‍ത്തതിന്റെ പേരിലുള്ള കള്ളക്കേസെന്ന യുവതിയുടെ മാതാപിതാക്കളുടെ ആരോപണവും ചേട്ടനെക്കൊണ്ട് വാപ്പച്ചി അടിച്ചു പറയിച്ചതാണെന്ന ഇളയ മകന്റെ മൊഴിയും ആരോപണങ്ങളെ ശരിവയ്ക്കുന്നു .
തനിക്കെതിരേ പരാതി നല്കിയ ഭാര്യയെ കുരുക്കാനായി ഭര്‍ത്താവ് മകനെ ഉപയോഗിച്ചതാണെന്ന സംശയം ബലപ്പെടുകയാണ് . എന്ത് ക്രൂരതയാണ് ഒരു സ്ത്രീയോട് കാണിച്ചത് . അവർ സമൂഹത്തിൽ വെറുക്കപ്പെട്ടവളായില്ലേ . ഒരു തെറ്റും ചെയ്യാതെ ജയിലിൽ കഴിയുകയല്ലേ .
അവരുടെ നഷ്ടപ്പെട്ട മാനം ആർക്കെങ്കിലും തിരുച്ചു നൽകാനൊക്കുമോ ? ഒരു പെറ്റമ്മക്ക് ചെയ്യാൻ കൊള്ളാവുന്ന കാര്യമാണോ അവർക്കെതിരെ ആരോപിച്ചത് . കരുതി കൂട്ടി ആയിരിക്കണം ഇത് ചെയ്തത് .കാരണം കേസടുക്കുന്നത് ജാമ്യം കിട്ടാത്ത വകുപ്പാകുമ്പോൾ ജയിലിൽ അടക്കുമല്ലോ ?
ഈ തിരക്കഥ കൂർമ്മ ബുദ്ദിയുള്ള പോലീസ് ഏമാൻ മാരുടെ ശൃഷ്ടി ആയിരിക്കുമെന്നതിന് ഒരു സംശയവുമില്ല .
പരാതിക്കാരിയായി തന്റെ പേര് എഴുതിയ എഫ്.ഐ.ആര് തെറ്റാണെന്ന ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷ എന്‍. സുനന്ദയുടെ വെളിപ്പെടുത്തലും കുടുംബവഴക്കിന്റെ പശ്ചാത്തലത്തില്‍നിന്നു പീഡനപരാതി ഉയര്‍ന്നപ്പോള്‍ ജാഗ്രത കാട്ടേണ്ടിയിരുന്നു എന്ന സ്പെഷല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടും പോലീസിനെ പ്രതിക്കൂട്ടിലാക്കുന്നു .
യുവതിയുടെ ഭര്‍ത്താവും ഒരു അഭിഭാഷകനും പോലീസിലെ ചില ഉന്നതരും ചേര്‍ന്നുള്ള തിരക്കഥയിലാണ് യുവതിക്കെതിരേ പോക്സോ കേസ് ചമച്ചതെന്ന ആരോപണം ശക്തമാണ്.
വിവാഹബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് മറ്റൊരു യുവതിക്കൊപ്പം ജീവിക്കുകയാണെന്നു യുവതി പോലീസിനു നേരത്തെ പരാതി നല്‍കിയിരുന്നു. ജീവനാംശം ആവശ്യപ്പെട്ടതോടെ ഒരു അഭിഭാഷകന്റെ സഹായത്തോടെ തിരക്കഥ മെനഞ്ഞെന്നാണ് ആക്ഷേപം.
പോലീസുദ്യോഗസ്ഥര്‍ മൂന്നു ലക്ഷം രൂപ കൈക്കൂലി വാങ്ങിയാണ് യുവതിയെ കുടുക്കാനുള്ള ഗുരുതര ആരോപണത്തിനായി 14 വയസുള്ള മകനെ കരുവാക്കിയതെന്നും ആരോപണമുണ്ട്. മകനെ പീഡിപ്പിച്ചെന്ന കേസ് ചുമത്തി അറസ്റ്റ് ചെയ്ത യുവതി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്.
മൂന്നു വര്‍ഷമായി ഇവര്‍ വേര്‍പിരിഞ്ഞാണു കഴിയുന്നത്. അതിനിടെ, വിവാഹമോചനം നേടാതെ ഭര്‍ത്താവ് വേറെ വിവാഹം കഴിച്ചു. എതിര്‍ത്തതോടെ ഭീഷണി തുടങ്ങിയെന്നു യുവതിയുടെ കുടുംബം പറയുന്നു. രണ്ടാം വിവാഹത്തിനു ശേഷം മൂന്നു മക്കളെയും ഭര്‍ത്താവ് വിദേശത്തേക്കു കൊണ്ടുപോയി.
അവിടെവച്ച് മകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണു വര്‍ഷങ്ങളായി നടക്കുന്ന പീഡനവിവരം പറഞ്ഞതെന്നാണു പരാതി.
രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയാണു കേസെടുത്തതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കുടുംബപ്രശ്നമോ മൊഴിയിലെ പൊരുത്തക്കേടുകളോ അന്വേഷിച്ചില്ലെന്ന ആരോപണത്തിനു മറുപടിയില്ല.
അതേസമയം ഉമ്മച്ചിയെ ജയിലിടയ്ക്കാനായി വാപ്പച്ചി ചേട്ടനെ അടിച്ചു പറയിപ്പിച്ചതാണ് കേസിനാധാരമായ മൊഴിയെന്ന് ഇളയ മകന് വെളിപ്പെടുത്തി . പിതാവിന്റെ ക്രൂരമര്‍ദനം സഹിക്കാനാകാതെയാണ് പതിനാലുകാരന് അമ്മയ്ക്കെതിരേ ലൈംഗിക പരാതി ഉന്നയിച്ചതെന്നാണ് ഇളയ കുട്ടി പറയുന്നത്.
“ഉമ്മച്ചി തെറ്റൊന്നും ചെയ്യില്ല, ചെയ്തിട്ടുമില്ല . ഉമ്മച്ചിയെ ജയിലിലാക്കുമെന്ന് വാപ്പച്ചി എപ്പോഴും പറയുമായിരുന്നു. ഉമ്മച്ചിയെ ചവിട്ടുകയും അടിക്കുകയും ചെയ്യും. ചേട്ടന് പറഞ്ഞത് അടികൊള്ളാന്‍ മടിച്ചിട്ടാണ്.
പക്ഷേ ഞാനത് ചെയ്തില്ല. എന്നെയും അടിക്കുമായിരുന്നു. ചുമ്മാതിരുന്നാലും ഞങ്ങളെ അടിക്കും. മുമ്പും ഉമ്മച്ചിക്കെതിരേ ഇങ്ങനെ പറയിപ്പിക്കാന്‍ നോക്കിയിരുന്നു. ഉമ്മച്ചി പലപ്പോഴും തല്ലുകൊണ്ട് കരയുന്നത് കണ്ടിട്ടുണ്ട്”- ഇളയ കുട്ടി പറഞ്ഞു.
മകളെ ഭര്‍ത്താവ് പലപ്പോഴും ചുവരില്‍ ചേര്‍ത്തുനിര്‍ത്തി മര്‍ദിക്കുമായിരുന്നുവെന്ന് യുവതിയുടെ അമ്മയും പറഞ്ഞു. “എന്റെ മകള്‍ കുട്ടികളെ പീഡിപ്പിക്കുന്നവളല്ല. അവള് അത്തരക്കാരിയല്ല. ഭര്‍ത്താവുമായി മൂന്നുവര്‍ഷമായി വേര്‍പിരിഞ്ഞു താമസിക്കുകയാണ് അവര്‍ പറഞ്ഞു.
മകനെ പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന യുവതിക്കെതിരേ താന്‍ പരാതി നല്‍കിയിട്ടില്ലെന്നും തന്നെ പരാതിക്കാരിയാക്കി തയാറാക്കിയ എഫ്.ഐ.ആര്. തെറ്റാണെന്നും ശിശുക്ഷേമ സമിതി ജില്ലാ അധ്യക്ഷ എന്‍. സുനന്ദ വ്യക്തമാക്കി .
പരാതി നല്‍കാത്ത തന്റെ പേര് എഫ്.ഐ.ആറില്‍ കടന്നുകൂടിയതിനെക്കുറിച്ച് അന്വേഷണം വേണം. പോലീസ് നിര്‍ദേശിച്ചതനുസരിച്ച് കുട്ടിയെ കൗണ്‍സിലിങ് നടത്തി റിപ്പോര്‍ട്ട് നല്‍കുക മാത്രമാണു ചെയ്തത്. കുട്ടിയുടെ മൊഴിയെടുക്കുകയോ കേസെടുക്കാന്‍ ശിപാര്‍ശ നല്‍കുകയോ ചെയ്തിട്ടില്ല- സുനന്ദ പറഞ്ഞു .
ഏതായാലും മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിച്ച ഈ സംഭവത്തിൽ അന്വഷണം വേണം . ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ അതിൽ പങ്കാളികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം . ഒരു കല്യാണം കഴിച്ചു മൂന്ന് കുട്ടികളും ഉള്ളയാൾ ആ ബന്ധം വേർപെടുത്താതെ അടുത്ത കല്യാണം കഴിക്കുന്നത് നിയമപരമാണോ ?
പര സ്ത്രീകളുമായി ബന്ധം പുലർത്തിനടക്കുന്ന ഇവന്മാരെ വിചാരണ ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണം . തന്റേതല്ലാത്ത കുറ്റംകൊണ്ട് ജയിലിൽ കഴിയുന്ന ആ സ്ത്രീയുടെ മാനസിക നില എന്തായിരിക്കും ? അവർ ജയിലിന് പുറത്തിറങ്ങുമ്പോൾ അവരെ സമൂഹം കാണുന്നത് ഏതു കണ്ണിലൂടെ ആയിരിക്കും ? അവരെ സമൂഹം അംഗീകരിക്കുമോ ? ഇതൊക്കെ മുന്നിൽക്കണ്ടായിരിക്കും ഈ പഹയന്മാർ തിരക്കഥ മെനഞ്ഞത് .
ഇക്കാര്യത്തില്‍ പ്രാഥമികാന്വേഷണത്തിന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ തിരുവനന്തപുരം ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിയെ ചുമതലപ്പെടുത്തി. അവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയേക്കും. മുഖ്യമന്ത്രിയും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട് .
പോലീസിന്റെ ഭാഗത്തുനിന്ന് തിടുക്കത്തിലുള്ള നടപടി ഉണ്ടായതായി വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാല്‍ പറഞ്ഞു . അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി വിശദമായി പരിശോധിക്കണമായിരുന്നു. കുടുംബവഴക്കാണ് പരാതിയില്‍ എത്തിയതെന്നാണ് പ്രഥാമികാന്വേഷണത്തില്‍ അറിയുന്നതെന്നും അവര്‍ പറഞ്ഞു.