രണ്ട് യുവതികളെ ഒരുമിച്ച്, ഒരേ വേദിയിൽ‌ വിവാഹം ചെയ്​ത് യുവാവ്

രണ്ട് യുവതികളെ ഒരുമിച്ച്, ഒരേ വേദിയിൽ‌ വിവാഹം ചെയ്​ത് യുവാവ്

ഒരേ വേദിയിൽ കാമുകിമാരായ രണ്ട്​ പെൺകുട്ടികൾക്ക്​ താലിചാർത്തി യുവാവ്​. ഛത്തിസ്​ഗഢിലെ ബസ്​തർ ജില്ലയിലാണ്​ അപൂർവ വിവാഹം.ഹാ​സി​ന (19), സു​ന്ദ​രി (21) എ​ന്നീ യു​വ​തി​ക​ളെ​യാ​ണു ച​ന്ദു മൗ​ര്യ എ​ന്ന യു​വാ​വ് വി​വാ​ഹം ചെ​യ്ത​ത്.ജനുവരി അഞ്ചിനായിരുന്നു വിവാഹം. മതപരമായ ആചാരങ്ങളോടെ നടന്ന വിവാഹത്തിൽ 500ഓളം പേർ പ​ങ്കെടുത്തു.

‘രണ്ട് പേരെയും എനിക്ക് ഇഷ്ടമായിരുന്നു. അവര്‍ക്കും എന്നെ ഒരുപോലെ ഇഷ്ടമാണ്. അതുകൊണ്ട് ഗ്രാമത്തിലുള്ളവരുടെയെല്ലാം അനുവാദത്തോട് കൂടി അവരെ സാക്ഷ്യപ്പെടുത്തി തന്നെ ഞങ്ങള്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു വധുവിന്റെ വീട്ടുകാര്‍ മാത്രം വിവാഹത്തില്‍ പങ്കെടുത്തിട്ടില്ല…’- ചന്തു പറഞ്ഞു.

ര​ണ്ടു സ്ത്രീ​ക​ളും 12-ാം ക്ലാ​സ് പാ​സാ​യ​വ​രാ​ണ്. ഇ​ത്ത​ര​മൊ​രു വി​വാ​ഹം ഹി​ന്ദു വി​വാ​ഹ​നി​യ​മ പ്ര​കാ​രം കു​റ്റ​ക​ര​മാ​ണ്. വ​ലി​യ ആ​ഘോ​ഷ​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന വി​വാ​ഹ​ത്തി​ൽ പോ​ലീ​സ് ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ല.

Leave A Reply

error: Content is protected !!