നമ്മുടെ നിത്യജീവിതത്തില്‍ പഞ്ചസാരയെ ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല എന്നത് വാസ്തവമാണ്. ചായ തുടങ്ങി പലഹാരങ്ങള്‍ വരെ നമ്മുടെ ഇഷ്ടവിഭവങ്ങളുടെ രുചി നിര്‍ണയിക്കുന്നത് പഞ്ചസാരയാണ്. എന്നാല്‍ പഞ്ചസാരയുടെ അമിതോപയോഗം ആരോഗ്യത്തിന് ഹാനികരമാണ്. പ്രമേഹം പോലെയുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും.
പഞ്ചസാരയുടെ ദൂഷ്യഫലങ്ങൾ
1.ഹൃദയത്തെ ബാധിക്കും
പഞ്ചസാര അമിതമായാല്‍, ഹൃദയപേശികളുടെ ആരോഗ്യത്തിന് ഉത്തമമായ പ്രോട്ടീനെ നശിപ്പിക്കുന്ന ഗ്ലൂക്കോസ് 6-ഫോസ്ഫേറ്റിന്റെ അളവ് കൂടാനും അതുവഴി ഹൃദ്രോഗം ഉണ്ടാകുകയും ചെയ്യും.
2. പെട്ടെന്ന് പ്രായമേറും
പഞ്ചസാര അമിതമായാല്‍, തലച്ചോറിലെ ഉള്‍പ്പടെ കോശങ്ങളുടെ പ്രായമേറാനും അത് വേഗം നശിക്കാനും കാരണമാകും.
3. പ്രതിരോധശേഷിയെ തളര്‍ത്തും
നമ്മുടെ പ്രതിരോധശേഷി നശിപ്പിക്കുന്ന എന്‍ഡോര്‍ഫിന്റെ അളവ് കൂടാന്‍ പഞ്ചസാരയുടെ അമിത ഉപയോഗം കാരണമാകും.
4. ക്യാന്‍സറിന് കാരണമാകും
ക്യാന്‍സര്‍ സാധ്യത കൂട്ടുന്ന ഘടകങ്ങളുടെ രൂപീകരണത്തിന് പഞ്ചസാരയുടെ ഉപയോഗം കാരണമാകും. പ്രധാനമായും കുടലിലെ ക്യാന്‍സറിനാണ് പഞ്ചസാരയുടെ അനിയന്ത്രിതമായ ഉപയോഗം വഴിവെക്കുന്നത്.
5. ഗര്‍ഭകാല പ്രശ്നം
ഗര്‍ഭകാലത്ത് പഞ്ചസാര അമിതമായി ഉപയോഗിച്ചാല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ പേശീവളര്‍ച്ചയെ സാരമായി ബാധിക്കും. ഇത് പിന്നീടുള്ള അനാരോഗ്യത്തിന് കാരണമാകും.