ഇന്ത്യയിൽ 45 വയസിന് മുകളിൽ 40% പേർക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടാകുമെന്ന് പഠനം

ഇന്ത്യയിൽ 45 വയസിന് മുകളിൽ 40% പേർക്ക് ശ്വാസകോശ സംബന്ധമായ അസുഖമുണ്ടാകുമെന്ന് പഠനം

ഇന്ത്യയിൽ 45 വയസ്സിന് മുകളിലുള്ള 40 ശതമാനം പേർക്കും ശ്വാസകോശ സംബന്ധമായ അസുഖങ്ങളെന്ന് പഠന റിപ്പോർട്ട്. ഇതിൽ അഞ്ചിൽ ഒരാൾ ദൈനംദിന ആവശ്യങ്ങൾക്ക് ഇതര സഹായം തേടുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട ‘ദി ലോംഗിറ്റൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ’, വളരെ ആഴത്തിലുള്ള വിശകലനമാണ് രാജ്യത്തെ മുതിർന്നവരുടെ ആരോഗ്യത്തെ കുറിച്ച് നടത്തുന്നത്.

പഠനങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ അളവുകോലാണ് ‘ദി ലോംഗിറ്റൂഡിനൽ ഏജിങ് സ്റ്റഡി ഓഫ് ഇന്ത്യ’യുടേത് എന്ന് മുംബൈ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സയൻസിലെ മുതിർന്ന ഗവേഷകൻ സഞ്ജയ് കുമാർ മൊഹന്തി പറഞ്ഞു. 45ന് മുകളിലുള്ള പത്തിൽ ഒരു ഇന്ത്യക്കാരൻ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെന്നും, നാലിൽ ഒരാൾ മാരക രോഗങ്ങൾക്ക് ഇരകളാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Leave A Reply

error: Content is protected !!