മനുഷ്യ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് രോഗവാഹകരായ ബാക്ടീരിയ വെള്ളത്തിൽ കലരുന്നത്. മുതിര്‍ന്നവരേക്കാള്‍ കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. രോഗബാധിതരുമായുള്ള സമ്പര്‍ക്കത്തിലൂടെ വളരെ വേഗം ഷിഗല്ല പടരും. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. എല്ലാ ഷിഗല്ല രോഗികൾക്കും രോഗലക്ഷങ്ങൾ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങുക.
പ്രതിരോധമാര്‍ഗങ്ങള്‍
• നന്നായി തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
• കുടിവെള്ള സ്രോതസ്സുകള്‍ യഥാസമയം ക്ലോറിനേറ്റ് ചെയ്യുക.
• ആഹാരസാധനങ്ങള്‍ അടച്ചു സൂക്ഷിക്കുക.
• പഴകിയ ആഹാരം കഴിക്കരുത്.
• വീട്ടിലുണ്ടാക്കുന്ന ആഹാര സാധനങ്ങള്‍ കഴിക്കുക.
• പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
• മുട്ട പുഴുങ്ങുന്നനുമുമ്പ് നന്നായി കഴുകുക.
• മോരുംവെള്ളം ,ജൂസുകള്‍, ഐസ്ക്രീം എന്നിവ തയ്യാറാക്കുമ്പോള്‍ ശുദ്ധജലം ആണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക.
• ആറുമാസം വരെ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ മാത്രം നല്‍കുക.
• കുഞ്ഞുങ്ങള്‍ക്ക് കുപ്പിപ്പാല് ഒഴിവാക്കുക .
• ഭക്ഷണത്തിനു മുന്‍പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക.
• മലമൂത്രവിസര്‍ജനം ശുചിമുറിയില്‍ മാത്രം നടത്തുക. ശുചിമുറി ഉപയോഗിച്ചശേഷം കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക .
• കുഞ്ഞുങ്ങളുടെ വിസര്‍ജ്യം ശുചിമുറിയില്‍ തന്നെ ഇടുക .
• കുഞ്ഞുങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഡയപ്പറുകള്‍ സുരക്ഷിതമായി സംസ്കരിക്കുക.
• വ്യക്തിശുചിത്വം, ആഹാര ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കുക.
• വയറിളക്കം ഉണ്ടായാല്‍ ഉടന്‍ തന്നെ ഒ. ആര്. എസ്. ലായനി കുടിക്കുക. ഒപ്പം സിങ്ക് ഗുളിക കഴിക്കുന്നതിലൂടെ രോഗം വേഗം സുഖപ്പെടുകയും ആവര്‍ത്തിച്ചുണ്ടാകുന്ന വയറിളക്കം ഒഴിവാക്കുകയും ചെയ്യാം.