മുലപ്പാല്‍ പാക്കറ്റുകളിലാക്കി വിറ്റ് ശ്രദ്ധ നേടി ഒരമ്മ

മുലപ്പാല്‍ പാക്കറ്റുകളിലാക്കി വിറ്റ് ശ്രദ്ധ നേടി ഒരമ്മ

മൂന്ന് ജോഡി ഇരട്ടകളടക്കം ഏഴ് മക്കളാണ് മിസ്റ്റിക്കുള്ളത്. കുട്ടികൾക്ക് ആവശ്യമുള്ളതിലും അധികം മുലപ്പാൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ഈ 38കാരി അധികം വരുന്ന പാൽ പാക്കറ്റുകളിലാക്കി വിറ്റ് തുടങ്ങിയതോടെയാണ് ലോകശ്രദ്ധ നേടിയത്. തന്‍റെ ഈ നല്ല പ്രവർത്തിയിലൂടെ അറിയപ്പെടുന്ന ഒരു സോഷ്യൽ മീഡിയ താരം കൂടിയാണ് മിസ്റ്റി ഇപ്പോൾ.

യുഎസിലെ സിയാറ്റിൽ സ്വദേശിയാണ് മിസ്റ്റി യാങ് എന്ന യുവതി. മെഡിക്കൽ വിദ്യാര്‍ഥിയായ ഇവർ 2008 മുതലാണ് മുലപ്പാൽ വിൽക്കാൻ ആരംഭിച്ചത്. തന്‍റെ ആദ്യ ഇരട്ടകൾക്ക് ജന്മം നൽകിയ ശേഷമാണ് മുലപ്പാൽ കൂടിയതെന്നാണ് ഇവർ പറയുന്നത്. ഒറ്റത്തവണ 40 ഔണ്‍സ് പാൽ വരെ ലഭിക്കാറുണ്ട്. ഇതോടെയാണ് അധികം പാൽ വിൽക്കാൻ തീരുമാനിക്കുന്നതും.സോഷ്യൽ മീഡിയയിൽ വളരെ സജീവമായ മിസ്റ്റി തന്‍റെ കുഞ്ഞുങ്ങൾക്കൊപ്പമുള്ള നിമിഷങ്ങളും പലപ്പോഴും പങ്കു വയ്ക്കും.

Leave A Reply

error: Content is protected !!