ഭീഷണിയായി പക്ഷിപ്പനി; മുട്ടയും കോഴിയിറച്ചിയും കഴിക്കാമോ!

ഭീഷണിയായി പക്ഷിപ്പനി; മുട്ടയും കോഴിയിറച്ചിയും കഴിക്കാമോ!

പത്തോളം യൂറോപ്യൻ രാജ്യങ്ങളിലും ഇന്ത്യ ഉൾപ്പടെയുള്ള തെക്കനേഷ്യൻ രാജ്യങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ കോഴികളെയും താറാവുകളെയും വ്യാപകമായി കൊന്നൊടുക്കുകയാണ്. അയൽ സംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലും വൈറസ് പടരുന്നുണ്ട്.

ഈ സാഹചര്യത്തിൽ കോഴിയിറച്ചിയും മുട്ടയും ഉപയോഗിക്കുന്നതിലുള്ള ആശങ്കയും വർദ്ധിച്ചുവരുന്നു. കോഴി, മുട്ട എന്നിവയുടെ ഉപഭോഗത്തെക്കുറിച്ച് സംസ്ഥാനങ്ങൾ മാർഗ്ഗ നിർദ്ദേശങ്ങൾ തയ്യാറാക്കി. ലോകാരോഗ്യ സംഘടനയും ഇക്കാര്യത്തിൽ മുമ്പ് ചില മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

പക്ഷിപ്പനി വ്യാപിക്കുമ്പോഴും, മുട്ട, ചിക്കൻ, മറ്റ് കോഴി ഉൽപന്നങ്ങൾ എന്നിവ പാചകം ചെയ്യാൻ സുരക്ഷിതമാണെന്ന് ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനും ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) മുമ്പ് പറഞ്ഞിരുന്നു. ഈ മാർഗ്ഗനിർദ്ദേശങ്ങൾ വിവിധ രാജ്യങ്ങളിലെ ദേശീയ ഭക്ഷ്യ സുരക്ഷാ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. അതേസമയം രോഗം ബാധിച്ച പക്ഷികളുടെ മാംസവും മുട്ടയും എടുക്കരുതെന്ന് മുന്നറിയിപ്പുണ്ട്.

വൈറസ് രഹിതവും ഇതുവരെ പക്ഷിപ്പനി ബാധിച്ചിട്ടില്ലാത്തതുമായ കോഴി ഉൽപ്പന്നങ്ങൾ എടുക്കാം. ഇവയ്ക്ക് അപകടമില്ല. പക്ഷികളുടെ മാംസം, കോഴികൾ, താറാവുകൾ, ടർക്കികൾ, ഗിനിയ പക്ഷികൾ എന്നിവ കുറഞ്ഞത് 70 ഡിഗ്രി സെൽഷ്യസും അതിനുമുകളിലുമുള്ള താപനിലയിൽ പാകം ചെയ്താൽ വൈറസും മറ്റ് അണുക്കളും നശിക്കപ്പെടും. പക്ഷിപ്പനി പടർന്നുപിടിക്കുന്നതുകൊണ്ടുതന്നെ ഉയർന്ന താപനിലയിൽ ഉൽ‌പന്നങ്ങൾ പാചകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.

Leave A Reply

error: Content is protected !!