ബ്രസീലിൽ പുതിയ വിവാദങ്ങൾ സൃഷ്ടിച്ച് യോനി ശിൽപ്പം. വിഷ്വൽ ആർട്ടിസ്റ്റായ ജൂലിയാന നോതാരി ഒരുക്കിയ ഒരു യോനി ശിൽപ്പമാണ് രാജ്യത്ത് വിവാദങ്ങൾക്ക് വഴി ഒരുക്കിയത്.
റൂറൽ മേഖലയിലെ ഒരു ആർട്ട് പാർക്കിലാണ് 33 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ ശിൽപം നിർമ്മിച്ചിരിക്കുന്നത്. ‘ഡീവ’ എന്നാണ് ഇതിന്റെ പേര്. മനുഷ്യ കേന്ദ്രീകൃത- ആൺ മേൽക്കോയ്മ നിലനിൽക്കുന്ന ഈ പാശ്ചാത്യ സമൂഹത്തിൽ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ബന്ധത്തെ ചോദ്യം ചെയ്യാനും ലിംഗഭേഗ പ്രശ്നവൽക്കരണത്തെക്കുറിച്ച് ചർച്ചകൾക്ക് പ്രേരണ നൽകാനുമാണ് ഇത്തരമൊരു സൃഷ്ടിഎന്നാണ് ജൂലിയൻ പറയുന്നത്.
ജൂലിയനെ അഭിനന്ദിച്ചും അവരുടെ കലാസൃഷ്ടിയെ പിന്തുണച്ചും നിരവധി പേർ രംഗത്ത് എത്തിയിട്ടുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യമാണെന്നും തനിക്ക് ഇഷ്ടമുള്ളത് സൃഷ്ടിക്കുക എന്ന കലാകാരന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടരുതെന്നുമാണ് ഇവർ പറയുന്നത്.