കോവിഡിനെ പ്രതിരോധിക്കാൻ ചോണനുറുമ്പ് ചമ്മന്തി!

കോവിഡിനെ പ്രതിരോധിക്കാൻ ചോണനുറുമ്പ് ചമ്മന്തി!

കോവിഡ് വൈ​റ​സി​നെ പ്രതിരോധിക്കാൻ ചോ​ണ​നു​റു​മ്പ് ച​മ്മ​ന്തി ഉ​പ​യോ​ഗി​ക്കാ​മോ​യെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു ഒ​ഡീ​ഷ ഹൈ​ക്കോ​ട​തി. ലോ​ക​ത്തെ ആ​ക്ര​മി​ച്ച്​ ക​ട​ന്നു​പോ​വു​ന്ന കോ​വി​ഡ്​ മ​ഹാ​മാ​രി​ക്കെ​തി​രാ​യ ഔ​ഷ​ധ​മാ​യി​ത്തീ​രു​മോ എ​ന്ന പു​തി​യ ച​ർ​ച്ച​ക്കാ​ണ്​ ഒ​ഡി​ഷ കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ തി​രി​കൊ​ളു​ത്തി​യ​ത്.മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി അ​റി​യി​ക്കാ​നാ​ണ് നി​ർ​ദേ​ശം.

ഒ​ഡീ​ഷ, ഛത്തീ​സ്ഗ​ഡ് അ​ട​ക്ക​മു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കി​ട​യി​ൽ മ​രു​ന്നാ​യി ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​ണ് ചോ​ണ​നു​റു​ന്പ് ച​ട്നി. ജ​ല​ദോ​ഷം, ചു​മ, പ​നി, ശ്വാ​സ​ത​ട​സം, ത​ള​ർ​ച്ച തു​ട​ങ്ങി ചി​ക്ക​ൻ പോ​ക്സ് വ​രെ​യു​ള്ള രോ​ഗ​ങ്ങ​ൾ​ക്കു​ള്ള മ​രു​ന്നാ​യി ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു. പ​ച്ച​മു​ള​ക്, ഉ​പ്പ്, ഉ​റു​​മ്പ് എ​ന്നി​വ ചേ​ർ​ത്താ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഫോര്‍മിക് ആസിഡ്, പ്രോട്ടീന്‍, കാല്‍സ്യം, വൈറ്റമിന്‍ബി12, സിങ്ക്, അയണ്‍എന്നിവയാല്‍സമ്പുഷ്ടമാണ് ഉറുമ്പ് ചട്ണി എന്ന് പാദിയാല്‍ഹര്‍ജിയില്‍വിശദീകരിക്കുന്നു. ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ഈ ചട്ണി പ്രചാരത്തിലുണ്ടെന്നും സ്ഥിരമായി ഉപയോഗിക്കുന്നതിനാലാവണം ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍കൊറോണ വ്യാപനം കുറയുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തേണ്ടതിന്റെ പ്രാധാന്യമുണ്ടെന്നും പാദിയാല്‍ഹർജിയിൽ പറയുന്നു .

Leave A Reply

error: Content is protected !!