സൗദിയില്‍ നേരിട്ട് അറിയാത്തവര്‍ക്ക് പണം അയക്കരുതെന്ന് മുന്നറിയിപ്പ്.രാജ്യത്തെ ബാങ്കുകളുടെ കൂട്ടായ്മയുടെ കീഴിലുള്ള മീഡിയ, ബാങ്കിങ് ബോധവത്കരണ കമ്മിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. ഏത് ധനകാര്യ സ്ഥാപനവുമായി ഇടപാട് നടത്തുമ്പോഴും വിവരങ്ങളുടെ സത്യാവസ്ഥ ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
അജ്ഞാതരായ ആളുകളുടെ പേരില്‍ പണം അയക്കാന്‍ പാടില്ല. ഇത്തരം ഇടപാടുകള്‍ ചിലപ്പോള്‍ കള്ളപ്പണം വെളുപ്പിക്കുന്നതിന്റെ ഭാഗമായി മാറാം. നിങ്ങളുടെ അക്കൌണ്ടുകള്‍ വഴി അപരിചിതമായ ഇടപാടുകള്‍ നടന്നതായി ശ്രദ്ധയില്‍പെട്ടാല്‍ അക്കാര്യം ബാങ്കുകളെ അറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.