അലയൻസ് എയർ മുംബൈയിൽ നിന്ന് ഗോവയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു

അലയൻസ് എയർ മുംബൈയിൽ നിന്ന് ഗോവയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നു

മുംബൈയിൽ നിന്ന് ഗോവയിലേക്ക് ദിവസേന നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നതായി എയർ ഇന്ത്യ അനുബന്ധ കമ്പനിയായ അലയൻസ് എയർ അറിയിച്ചു. വെള്ളിയാഴ്ച നടക്കുന്ന ഉദ്ഘാടന വിമാനത്തിന് നൂറു ശതമാനം ലോഡ് ഉണ്ടാകുമെന്ന് എയർലൈൻ പറയുന്നു.

മുംബൈയിൽ നിന്ന് ഗോവയിലേക്ക് 2,957 രൂപ മുതലും ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള ടിക്കറ്റ് 3,171 രൂപ നിരക്കിൽ ആയിരിക്കും. കൂടാതെ, എല്ലാ സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം പുറപ്പെടുവിക്കുന്ന എല്ലാ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും (എസ്ഒപി) പിന്തുടരുകയാണെന്നും എയർലൈൻ അറിയിച്ചു.

Leave A Reply
error: Content is protected !!