സൗദിയിൽ വ്യാജ ഉംറ പെർമിറ്റ് നിർമിച്ച് വിതരണം ചെയ്തവർക്കെതിരെ ശക്തമായ നടപടി

സൗദിയിൽ വ്യാജ ഉംറ പെർമിറ്റ് നിർമിച്ച് വിതരണം ചെയ്തവർക്കെതിരെ ശക്തമായ നടപടി

സൗദിയിൽ വ്യാജ ഉംറ പെർമിറ്റ് നിർമിച്ച് വിതരണം ചെയ്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ഹജ്–ഉംറ മന്ത്രാലയം മുന്നറിയിപ്പു നൽകി. സ്വദേശികളും വിദേശികളും അടങ്ങിയ സംഘം ഇത്തരം പെർമിറ്റ് വൻതുകയ്ക്ക് വിറ്റതായി കണ്ടെത്തിയിരുന്നു.

കോവിഡ് പശ്ചാത്തലത്തിൽ ഉംറ അനുമതിക്കായി മലയാളികളടക്കം മാസങ്ങളായി കാത്തിരിക്കുകയാണ്. ഇത് മനസ്സിലാക്കിയ സംഘം വ്യാജ പെർമിറ്റ് നിർമിച്ച് വിശ്വാസികളെ ചൂഷണം ചെയ്യുകയായിരുന്നു. ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർ ഇഅ്തമർനാ ആപ്പിൽ നേരിട്ട് അപേക്ഷിക്കണം.

Leave A Reply

error: Content is protected !!