ഐശ്വര്യ ലക്ഷ്മി നായികയാകുന്ന കുമാരി എന്ന സിനിമയുടെ ചിത്രീകരണം അടുത്ത വർഷം മാർച്ചിൽ ആരംഭിക്കും . നിർമൽ സഹദേവനാണ് ചിത്രം സംവിധാനം നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനാണ് ചിത്രം അവതരിപ്പിക്കുന്നത്.
ജേക്സ് ബിജോയി ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ജിഗ്മെ ടെൻസിംഗ് ആണ് സിനിമയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജയൻ നമ്പ്യാരാണ് ചീഫ് അസോസിയേറ്റ്. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് നിർവ്വഹിക്കുന്നു. ഹാരിസ് ദേശമാണ് ചിത്രത്തിൻ്റെ എക്സിക്യട്ടിവ് പ്രൊഡ്യൂസർ. സ്റ്റെഫി സേവ്യറാണ് ചിത്രത്തിൻ്റെ വസ്ത്രാലങ്കാരം. ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകൾ സിനിമയുടെ അണിയറ പ്രവർത്തകർ ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
ഗിരിജ, സുധീർ മുള്ളൂർക്കര നൈനാൻ തുടങ്ങിയവരാണ് പുള്ളുവൻ പാട്ട് പാടിയിരിക്കുന്നത്. കാവും ഇല്ലവുമായി ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളായിരിക്കാം സിനിമയുടെ പ്രമേയമെന്നാണ് മോഷൻ പോസ്റ്ററിൽ നിന്നും മനസിലാക്കാവുന്നത്.