സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ അപകടകരമായ ലാൻഡിങ്; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ അപകടകരമായ ലാൻഡിങ്; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

ഗുവാഹത്തി വിമാനത്താവളത്തിൽ സ്‌പൈസ് ജെറ്റ് വിമാനം അപകടകരമായി ലാൻഡ് ചെയ്തു. ബംഗളൂരു- ഗുവാഹത്തി വിമാനമാണ് അപകടകരമായി ലാൻഡ് ചെയ്തത്. റൺവേയിൽ സാധാരണ ലാൻഡ് ചെയ്യുന്ന മേഖലയിൽ നിന്നും 1000 മീറ്ററോളം മാറിയാണ് വിമാനം ഇറങ്ങിയത്.

രണ്ടു പൈലറ്റുമാരും നാല് ജീവനക്കാരുമടക്കം 155 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിന്റെ അപകടകരമായ ലാൻഡിംഗിനെ തുടർന്ന് റൺവേയിലെ ലൈറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചു.സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) അന്വേഷണത്തിന് ഉത്തരവിട്ടു.

 

Leave A Reply

error: Content is protected !!