കോഴിക്കോട് : 25 ലക്ഷത്തോളം രൂപ വിലവരുന്ന മയക്കുമരുന്നുമായി യുവാവ് പിടിയില്‍. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ആണ് യുവാവിനെ പിടികൂടിയത്. പുതിയങ്ങാടി സ്വദേശി പള്ളിയാറക്കണ്ടി മുഹമ്മദ് റാഷിബി (34)നെ ആണ് പിടികൂടിയത്.
ഇന്നലെ പുലർച്ചെയാണ് ഇയാളെ പിടികൂടിയത്. ട്രെയിന്‍മാര്‍ഗം എത്തിച്ച 510 ഗ്രാം ചരസാണ് പിടികൂടിയത്. ആഗ്രയിൽ നിന്ന് പതിവായി ഇയാൾ മയക്കുമരുന്ന് കൊണ്ടുവരാറുണ്ട്. റാഷിബ് മുമ്പ് സ്പിരിറ്റ് കടത്തിയ കേസിലെ പ്രതിയായിരുന്നു.