ഐഎസ്എല്ലിൽ ഇന്ന് നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകർപ്പൻ ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. ഈ സീസണിലെ മൂന്നാം മത്സരത്തിലും ഈസ്റ്റ് ബംഗാളിന് വിജയം സ്വന്തമാക്കാൻ കഴിഞ്ഞില്ല. ഈ സീസണായിലെ രണ്ടാം ജയം സ്വന്തമാക്കിയ നോർത്ത് ഈസ്റ്റ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി.
റോബി ഫൗളറിന്റെ ടീം ഈ സീസണായിൽ ഒരു ഗോള്‍പോലും ഇതുവരെ നേടിയിട്ടില്ല. ഇന്ന് നടന്ന മത്സരത്തിൽ ആദ്യ ഗോൾ സെൽഫ് ആയിരുന്നു. സുചന്ദ്ര സിങിന്റെ സെല്‍ഫ് ഗോൾ ആണ് നോർത്ത് ഈസ്റ്റിന് ആദ്യ ഗോളായി മാറിയത്. മലയാളി താരം മഷൂര്‍ ഇന്ന് നോർത്ത് ഈസ്റ്റിന് വേണ്ടി മികച്ച പ്രകടനം നടത്തി.