സമനിലകുരുക്കിൽ വട്ടംകറങ്ങി എവര്‍ട്ടൻ

സമനിലകുരുക്കിൽ വട്ടംകറങ്ങി എവര്‍ട്ടൻ

പ്രീമിയർ ലീഗിൽ ഇന്ന് നടന്ന എവർട്ടൻ ബേണ്‍ലി മൽസരം സമനിലയിൽ അവസാനിച്ചു. ഇന്ന് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൽസരം അവസാനിച്ചത്. ജയമില്ലാതെ വീണ്ടും എവർട്ടൻ സമനില കുരുക്കിൽ ആണ്. ആദ്യ പകുതിയിൽ ആണ് രണ്ട് ടീമുകളും ഗോൾ നേടിയത്.

ലീഗിൽ അവസാന സ്ഥാനക്കാരായ ബേണ്‍ലി ആണ് ഇന്ന് ആദ്യ ഗോൾ നേടിയത്. മത്സരം തുടങ്ങി മൂണാണ് മിനിറ്റിൽ അവർ ഗോൾ നേടി. റോബി ബ്രാഡി ആണ് ആദ്യ ഗോൾ നേടിയത്. തുടക്കം മുതൽ മിൿച പ്രകടനം നടത്തിയ ബേണ്‍ലി എവർട്ടനെ മികച്ച രീതിയിൽ ആണ് പൂട്ടിയത്.

പിന്നീട് ഒന്നാം പകുതിയുടെ അവസാനം ഇവർട്ടൻ സമനില ഗോൾ നേടി. കാള്‍വര്‍ട്ട്​ ആണ് സമനില ഗോൾ നേടിയത്. ​ ആദ്യ പകുതിയിലേത് പോലെ രണ്ടാം പകുതിയിലും അവർ എവർട്ടനെ പൂട്ടി. റിച്ചാര്‍ലിസണും ഡൊമനിക്​ കാള്‍വര്‍ട്ട്​ ലൂയിനും ഹാമിഷ്​ റോഡ്രിഗസും എല്ലാം നോക്ക് കുത്തികളായി മാറുകയായിരിന്നു.

Leave A Reply

error: Content is protected !!