സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവി‌ഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 5848 പേർക്ക് കൊവി‌ഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച 5848 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂർ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂർ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസർഗോഡ് 112 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചവരിൽ 53 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5137 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂർ 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂർ 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസർഗോഡ് 109 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂർ 6 വീതം, തൃശൂർ, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസർഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

Leave A Reply

error: Content is protected !!