മൊബൈൽ ഫോണും പണവും കവർന്നു

മൊബൈൽ ഫോണും പണവും കവർന്നു

അടിമാലി :ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിലെ രണ്ടാം ശാന്തിയുടെ മൊബൈൽ ഫോണും 8800 രൂപയും മോഷണം പോവുകയുണ്ടായി. വെള്ളിയാഴ്ച്ച പുലർച്ചയാണ് ക്ഷേത്രത്തിലെ രണ്ടാം ശാന്തി ശിവാനന്ദൻ ശാന്തിയുടെ മുറിയിൽ മോഷണം നടക്കുകയുണ്ടായത് .

മുറിയുടെ വാതിൽ അടയ്ക്കാതെ ക്ഷേത്രത്തിനൊട് ചേർന്നുള്ള ശാന്തി മഠത്തിൽ കിടന്ന് ഉറങ്ങി പോയ സമയത്താണ് മോഷണം ഉണ്ടായത്. മോഷ്ടാവിന്റെ ചിത്രം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും മോഷ്ടാവിന്റെ മുഖം വ്യക്തമായിട്ടില്ല. മുറിയിൽ ഉണ്ടായിരുന്ന മൊബൈൽ ഫോണും രൂപ സൂക്ഷിച്ചിരുന്ന ബാഗും മോഷ്ടാവ് എടുത്തു കൊണ്ടുപോയത്.ബാഗിൽ നിന്നും രൂപ എടുത്തതിനു ശേഷം ബാഗ് സമീപത്തു നിന്നും കണ്ടെടുത്തു. തുടർന്ന് അടിമാലി പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Leave A Reply
error: Content is protected !!