ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാനിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

ഉണ്ണി മുകുന്ദൻ ചിത്രം മേപ്പടിയാനിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു

വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആണ്.സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായി. ഇപ്പോൾ ചിത്രത്തിലെ പുതിയ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു.

അഞ്ചു കുര്യൻ നായികയായി എത്തുന്ന ചിത്രത്തിൽ അജു വർഗീസ്‌, ഇന്ദ്രൻസ്‌, സൈജു കുറുപ്പ്‌, വിജയ്‌ ബാബു, കലാഭവൻ ഷാജോൺ എന്നിവർ പ്രധാന താരങ്ങളായി എത്തുന്നു. ഉണ്ണി മുകുന്ദൻ ഉണ്ണി മുകുന്ദന്‍ ഫിലിംസിൻറെ ബാനറിൽ ആദ്യമായി നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന് ഉണ്ട്. രാഹുല്‍ സുബ്രഹ്മണ്യം സംഗീതം ഒരുക്കുന്ന ചിത്രത്തിൻറെ ഛായാഗ്രാഹകൻ നീല്‍ ഡി കുഞ്ഞയാണ്.

Leave A Reply

error: Content is protected !!