ആന്തോളജി ചിത്രം ‘പാവ കഥൈകളി’ലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

ആന്തോളജി ചിത്രം ‘പാവ കഥൈകളി’ലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

തമിഴിൽ പുറത്തിറങ്ങുന്ന മൂന്നാമത്തെ ആന്തോളജി ചിത്രമാണ് പാവ കഥൈകൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. പ്രശസ്ത സംവിധായകരായ വെട്രിമാരൻ, ഗൗതം മേനോൻ, സുധ കൊങ്ങര, വിഘ്‌നേശ് ശിവൻ എന്നിവർ ഒരുമിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ 18ന് നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്യും.

സിമ്രാൻ, സായി പല്ലവി, അഞ്ജലി, കൽക്കി കോക്ളിൻ, കാളിദാസ് ജയറാം, ശാന്തനു ഭാഗ്യരാജ്, പ്രകാശ് രാജ് തുടങ്ങിയ ഒരു വൻതാരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ആർ എസ് വി പി മൂവീസിന്റെ ബാനറിൽ റോണി സ്ക്രൂവാലയും ഫ്ലയിങ് യൂണികോൺ എന്റർടൈൻമെന്റിന്റെ ബാനറിൽ ആഷി ദുവയും ചേർന്ന് ‘പാവ കഥൈകൾ’ നിർമിക്കുന്നു. ചിത്രം ഒരേസമയം 190 രാജ്യങ്ങളിൽ റീലീസ് ചെയ്യും. സിമ്രാനൊപ്പം ഗൗതം മേനോൻ ആണ് നായകനായി എത്തുന്നത്.

 

 

Leave A Reply

error: Content is protected !!