‘കൂലി നമ്ബര്‍ 1’ ലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

‘കൂലി നമ്ബര്‍ 1’ ലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിര്‍മിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് കൂലി നമ്ബര്‍ 1. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന്‍ ആണ് നായിക. ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു.

2019 ഓഗസ്റ്റ് 8 ന് ബാങ്കോക്കില്‍ ചിത്രം ആരംഭിച്ചു, അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ 2020 മെയ് 1 ന് ഇന്ത്യയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തും എന്ന് അറിയിച്ചിരുന്നെങ്കിലും കോവിഡ് മൂലം ചിത്രത്തിൻറെ റിലീസ് മാറ്റി. . 1995-ല്‍ ഇതേപേരില്‍ ഇറങ്ങിയ ഗോവിന്ദ ചിത്രത്തിന്‍റെ അഡാപ്റ്റേഷന്‍ ആണ് ഈ ചിത്രം. ഗോവിന്ദ, കരിഷ്മ കപൂര്‍, കാദര്‍ ഖാന്‍ ആയിരുന്നു പഴ ചിത്രത്തിലെ താരങ്ങള്‍. യഥാക്രമം പുതിയ ചിത്രത്തില്‍ വരുണ്‍ ധവാന്‍, സാറാ അലി ഖാന്‍, പരേഷ് റാവല്‍ എന്നിവരാണ് പ്രധാന താരങ്ങള്‍.

Leave A Reply

error: Content is protected !!