വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ചയാൾ അറസ്‌റ്റിൽ

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ പറ്റിച്ചയാൾ അറസ്‌റ്റിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് നിരവധിയാളുകളിൽ നിന്ന് പണം തട്ടിയെടുത്ത സുൽത്താൻ ബത്തേരി നൂൽപ്പുഴ ചുണ്ടകത്തിൽ ഷിഹാബിനെ (29) എറണാകുളം സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തു. എം​​​ജി റോ​​​ഡി​​​ല്‍ സി ​​​ഫോ​​​ര്‍ ക​​​രി​​​യ​​​ര്‍ ഇ​​​ന്‍​ഫി​​​നി​​​റ്റി യൂ​​​ണി​​​റ്റ് (ഐ) ​​​പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ മ​​​റ​​​വി​​​ല്‍ നി​​​ര​​​വ​​​ധി യു​​​വാ​​​ക്ക​​​ളി​​​ല്‍ നി​​​ന്നാ​​​യി ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് തു​​​ക ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​ന്നാ​​ണു കേ​​സ്.

യാ​​​തൊ​​​രു ലൈ​​​സ​​​ന്‍​സും ഇ​​​ല്ലാ​​​തെ ഡെ​​​ന്‍​മാ​​​ര്‍​ക്ക്, നോ​​​ര്‍​വേ, കാ​​​ന​​​ഡ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ജോ​​​ബ് വി​​​സ ന​​​ല്‍​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞാ​​ണു പ​​​ണം വാ​​ങ്ങി​​യ​​ത്. എ​​​റ​​​ണാ​​​കു​​​ള​​​ത്ത് ക​​​ച്ചേ​​​രി​​​പ്പ​​​ടി, എം​​​ജി റോ​​​ഡ്, ക​​​ലൂ​​​ര്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും തൃ​​​ശൂ​​​ര്‍, സു​​​ല്‍​ത്താ​​​ന്‍ ബ​​​ത്തേ​​​രി തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലും ഷി​​ഹാ​​ബി​​ന്‍റെ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ബ്രാ​​​ഞ്ചു​​​ക​​ളു​​​ണ്ട്. ഈ ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഇ​​​യാ​​​ള്‍​ക്കെ​​​തി​​​രേ കേ​​​സു​​​ക​​​ളു​​മു​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ സ്റ്റേ​​​ഷ​​​നി​​​ല്‍ മാ​​ത്രം ഒ​​​മ്പ​​​ത് കേ​​​സു​​​ക​​​ള്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​ന്നു പോ​​ലീ​​സ് പ​​റ​​ഞ്ഞു. ബം​​​ഗ​​​ളൂ​​​രു, ചെ​​​ന്നൈ, ഡ​​​ല്‍​ഹി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യ​​വേ​​യാ​​ണ് അ​​റ​​സ്റ്റി​​ലാ​​യ​​ത്. ഇ​​​ന്നു പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കും.

 

Leave A Reply
error: Content is protected !!