എങ്ങനെ പന്തെറിയാമെന്ന് സാംപയിൽ നിന്ന് പഠിച്ചു: ചഹാൽ

എങ്ങനെ പന്തെറിയാമെന്ന് സാംപയിൽ നിന്ന് പഠിച്ചു: ചഹാൽ

ഇന്ത്യ ഓസ്‌ട്രേലിയ ഒന്നാം ടി20യിൽ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി എത്തി 25 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലെഗ് സ്പിന്നർ യുശ്വേന്ദ്ര ചഹാൽ ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചു. ആദ്യ ടി 20 ഇന്റർനാഷണളിൽ മാൻ ഓഫ് ദ മാച്ച് അവാർഡ് നേടാനും കഴിഞ്ഞു. ഫോം വീണ്ടെടുക്കുന്നതിന് ആദം സാംപയിൽ നിന്ന് പല കാര്യങ്ങളും താൻ പഠിച്ചെന്ന് അദ്ദേഹം പറഞ്ഞു.

ഏകദിന പരമ്പരയിൽ ചഹലിന്റെ പ്രകടനം ദയനീയമായിരുന്നു, കാരണം രണ്ട് മത്സരങ്ങളിൽ നിന്ന് 20 ഓവറിൽ 160 റൺസ് വഴങ്ങി ഒരു വിക്കറ്റ് മാത്രം ആണ് താരം നേടിയത്. പരമ്പരയിൽ ഓസ്ട്രേലിയ 2-0ന് ഇന്ത്യയെ തോൽപ്പിച്ചതിന് ശേഷം അവസാന ഏകദിനത്തിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കി. ബുധനാഴ്ച മനുക്ക ഓവലിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിന് കുൽദീപ് യാദവ് ആണ് ഇന്ത്യക്കായി കളിച്ചത്. രവീന്ദ്ര ജഡേജയെ പകരക്കാരനായി വെള്ളിയാഴ്ച കളിചാ അദ്ദേഹം മികച്ച പ്രകടനം നടത്തി. സാംപ എറിയുന്ന രീതി താൻ ചെയ്യാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.

Leave A Reply

error: Content is protected !!