ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാം പോരാട്ടം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാം പോരാട്ടം

പി എസ് ജിയോട് ഏറ്റ പരാജയത്തില്‍ നിന്ന് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ജയം മാത്രം ലക്ഷ്യം കണ്ട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വെസ്റ്റ് ഹാമിനെ നേരിടും. ഇന്ന് ജയിച്ചാൽ അവർക്ക് ലീഗിൽ ആദ്യ നാലിൽ എത്താൻ കഴിയും.

വെസ്റ്റ് ഹാമിന്റെ ഹോം ഗ്രൗണ്ടില്‍ ആണ് ഇന്ന് മത്സരം നടക്കുന്നത്. പി എസ് ജിക്ക് എതിരെ സൂപ്പർ തരാം മാര്‍ഷ്യല്‍ നഷ്ടപ്പെടുത്തിയ അവസരങ്ങള്‍ ഇത്തവണ ആവർത്തിക്കാതിരിക്കാൻ ആകും ടീം ശ്രമിക്കുക. എവേ മത്സരത്തിൽ മികച്ച പ്രകടനം നടത്തുന്ന ഒലെ ഗണ്ണാര്‍ ആണ് ടീമിൻറെ നെടുംതൂൺ.

ഇന്ന് രാത്രി പതിനൊന്ന് മണിക്കാണ് മത്സരം. 17 പോയിന്റുമായി ലീഗില്‍ അഞ്ചാം സ്ഥാനത്താണ് അവര്‍ ഉള്ളത്. ഗ്രീന്‍വുഡ്, കവാനി, റാഷ്ഫോര്‍ഡ് എന്നിവരെ ഇന്ന് ടീമിൽ ഉൾപ്പെടുത്താനും മാര്‍ഷ്യലിനെ ബെഞ്ചിൽ ഇരുത്താനുമാകും ടീം ഇന്ന് ശ്രമിക്കുക.

Leave A Reply

error: Content is protected !!