ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മുൻ ഇൻ്റലിജൻസ് ബ്യൂറോ തലവനുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു. ചെന്നൈയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അദ്ദേഹത്തിൻ്റെ അന്ത്യം.
1979 ബാച്ച് കേരളകേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ശർമ്മ 1991 ജനുവരിയിൽ ഇന്റലിജൻസ് ബ്യൂറോയിൽ അസിസ്റ്റന്റ് ഡയറക്ടറായി. ഈ സമയം കാശ്മീരിലെ കലാപത്തിനെതിരെയും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളെയും സമർത്ഥമായി ശർമ്മ കൈകാര്യം ചെയ്തിരുന്നു. 2005 മുതൽ 2008 വരെ സിആർപിഎഫ് ഐജിയായും അദ്ദേഹം കശ്മീരിൽ തുടർന്നു. 2015 മുതൽ 2017 വരെയാണ് അദ്ദേഹം ഐബിയുടെ തലവനായി പ്രവർത്തിച്ചത്.
ദിനേശ്വർ ശർമ്മയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ പൊലീസിനും കേന്ദ്ര സുരക്ഷാ സേനകൾക്കും വലിയ സംഭവാനകളും ഉത്തേജനവും നൽകിയ വ്യക്തിയായിരുന്നു ദിനേശ്വർ ശർമ്മയെന്ന് പ്രധാനമന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.