കോഴിക്കോട്: കൊയിലാണ്ടിയില്‍ വരനും ബന്ധുക്കളും വന്ന കാര്‍ വധുവിന്റെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പട്ടാപ്പകലാണ് സംഭവം നടന്നത്. കൊയിലാണ്ടി സ്റ്റേഷന് പരിധിയിലെ നടേരി എന്ന സ്ഥലത്താണ് ആക്രമണം നടന്നത്.
വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് വിവരം. വധുവിന്റെ അമ്മാവന്മാരാണ് ആക്രമികള്‍ എന്നാണ് സൂചന. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സാലിഹും നടേരി സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം മാസങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞതായിരുന്നു.