മഞ്ചേരി എഫ്എം നിലയം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം – പികെ കുഞ്ഞാലികുട്ടി എംപി

മഞ്ചേരി എഫ്എം നിലയം നിർത്തലാക്കാനുള്ള നീക്കം ഉപേക്ഷിക്കണം – പികെ കുഞ്ഞാലികുട്ടി എംപി

മലപ്പുറം: മഞ്ചേരി എഫ്എം നിലയം നിർത്തലാക്കാനുള്ള  നീക്കം പ്രസാർ ഭാരതി ഉപേക്ഷിക്കണമെന്ന് പികെ കുഞ്ഞാലികുട്ടി എംപി ആവശ്യപ്പെട്ടു. പരിപാടികൾ വെട്ടിച്ചുരുക്കി കൊച്ചി നിലയവുമായി ലയിപ്പിച്ച് വിനോദ ചാനൽ മാത്രമാക്കുന്നത് ജനവിരുദ്ധമാണ്. പുലർച്ചെ തുടങ്ങുന്ന പരിപാടികൾ പാതിരാത്രി വരെ നീളുന്ന രീതിയിലാണ് നിലവിലുള്ളത്. മഞ്ചേരി ആകാശവാണി നിലയത്തിന്‍റെ ശ്രോതാക്കളായി വലിയൊരു വിഭാഗം ജനങ്ങളുണ്ട്.

നിരവധി കലാകാരൻമാർക്കും സാംസ്കാരിക പ്രവർത്തകർക്കും വലിയ അവസരം നൽകാൻ നിലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രകൃതിക്ഷോഭങ്ങളുണ്ടായപ്പോഴാക്കെ ജനങ്ങളെ ബോധവൽക്കരിക്കുന്ന സുത്യർഹമായ പ്രവർത്തനമാണ് മഞ്ചേരി നിലയം കാഴ്ചവെച്ചതെന്നും അദ്ദേഹം പറഞ്ഞു.ഇതെല്ലാം അവഗണിച്ച് നിലയത്തിന് പൂട്ടിടാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും പികെ കുഞ്ഞാലികുട്ടി പറഞ്ഞു. മഞ്ചേരിയിലെ ആകാശവാണി നിലയം നിർത്തലാക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് എംപി കേന്ദ്ര പ്രക്ഷേണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറിന് കത്തയച്ചിട്ടുണ്ട്.

Leave A Reply

error: Content is protected !!