ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളുടെ വന്‍ ശേഖരം കസ്റ്റംസ് അധികൃതര്‍ പിടികൂടി. പാഴ്സലുകളാക്കിയ നിലയില്‍ 1,395 ലിറിക്ക ഗുളികകളുടെ പായ്ക്കറ്റുകളാണ് അധികൃതര്‍ പിടികൂടിയത്. പിടികൂടിയ ഗുളികകളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.
നിയമ വിരുദ്ധമായ ഇത്തരം പദാര്‍ത്ഥങ്ങളും മറ്റും രാജ്യത്തിനകത്തേക്ക് കൊണ്ടു വരുന്നതിനെതിരെ അധികൃതര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. രാജ്യത്ത് സമീപ കാലത്ത് ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ അധികൃതര്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.