സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ്; 5,590 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കോവിഡ്; 5,590 പേര്‍ക്ക് രോഗമുക്തി

സംസ്​ഥാനത്ത്​ ഇന്ന്​ 5376 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു​. 24 മണിക്കൂറിനിടെ 60476 സാമ്പിളുകളാണ്​ പരിശോധിച്ചത്​. 44 ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. 5590 പേരുടെ രോഗമുക്​തി ഇന്ന്​ സ്​ഥിരീകരിച്ചിട്ടുണ്ട്​. 4270 പേർക്കാണ്​ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്​. 527 പേർക്ക്​ രോഗം ബാധിച്ച ഉറവിടം വ്യക്​തമായിട്ടില്ല.

മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,237 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,95,981 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 15,256 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1716 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Leave A Reply
error: Content is protected !!