ഐഎസ്‌എല്ലിൽ ഇന്ന് എടികെ മോഹൻബഗാൻ ഒഡീഷയെ നേരിടും

ഐഎസ്‌എല്ലിൽ ഇന്ന് എടികെ മോഹൻബഗാൻ ഒഡീഷയെ നേരിടും

ഐഎസ്‌എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിലെ ശക്തരായ രണ്ട് ടീമുകൾ ആണ് ഏറ്റുമുട്ടുന്നത്. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം 7:30ന് നടക്കുന്ന മൽസരത്തിൽ എടികെ മോഹൻബഗാൻ ഒഡീഷ പോരാട്ടം നടക്കും. രണ്ട് ടീമുകളുടെയും മൂന്നാം മത്സരമാണ് ഇന്ന് നടക്കുന്നത്. ഈ സീസണിലെ ആദ്യ രണ്ട് മത്സരത്തിൽ മികച്ച പ്രകടനമാണ് എടികെ കാഴ്ചവച്ചത്.

എടികെയ്‌ക്കൊപ്പം മോഹന്‍ ബഗാനുംകൂടി ചേരുന്നതിനാൽ ടീം വളരെ ശക്തമാണ്. ഈ സീസണിൽ ആദ്യ രണ്ട് മത്സരങ്ങളിൽ ജയം നേടാൻ കഴിയാത്ത ഒഡീഷയ്ക്ക് ഇന്ന് ജയിക്കേണ്ടത് അനിവാര്യമാണ്. ആദ്യ മത്സരം തോറ്റ അവർ രണ്ടാം മത്സരത്തിൽ സമനില നേടിയതിനാൽ ആത്മവിശ്വാസത്തിലാകും ഇന്ന് കളത്തിലിറങ്ങുക.

കളിച്ച രണ്ട് കളിയും ജയിച്ച എടികെ നിലവിൽ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിക്കാൻ കഴിഞ്ഞാൽ അവർക്ക് ഒന്നാം സ്ഥാനത്ത് എത്താൻ സാധിക്കും. ഫട്ടോര്‍ഡ സ്‌റ്റേഡിയത്തിലാണ് ഇന്ന് മത്സരം നടക്കുക.

Leave A Reply

error: Content is protected !!